ക്ഷേത്ര മൈതാനങ്ങള്‍ നവകേരള സദസിന്റെ വേദിയാക്കരുത്; ഹൈക്കോടതി ഇന്ന് ഹര്‍ജികള്‍ പരിഗണിക്കും

  • 17/12/2023

നവകേരള സദസിന്റെ വേദിക്കായി ക്ഷേത്ര മൈതാനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയുള്ള രണ്ട് ഹര്‍ജികള്‍കൂടി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും, തിരുവനന്തപുരം ശാര്‍ക്കര ദേവീ ക്ഷേത്രം മൈതാനത്ത് ചിറയന്‍കീഴ് മണ്ഡലം നവകേരള സദസും നടത്തുന്നതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ എത്തിയത്.

ക്ഷേത്ര പരിസരത്തെ പരിപാടി ഭക്തരുടെ സ്വാതന്ത്ര്യത്തിന് തടസമാകുമെന്നും ക്ഷേത്ര മൈതാനം ആരാധനാവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. 

Related News