ജെസിബി കുളത്തിലേക്ക് മറിഞ്ഞു; ചില്ലുകൂട്ടില്‍ കുടുങ്ങി ഡ്രൈവര്‍ മരിച്ചു

  • 18/12/2023

മണ്ണുമാന്തി യന്ത്രം കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പെരുമ്ബാവൂരിലാണ് ദാരുണ അപകടം. ആന്ധ്ര സ്വദേശിയായ ഡ്രൈവര്‍ ദിവാങ്കര്‍ ശിവാങ്കിയാണ് മരിച്ചത്. കുളത്തിന്റെ മതില്‍ പണിക്കിടെ ജെസിബി സമീപത്തു കൂട്ടിയിട്ട മണ്ണില്‍ നിന്നു തെന്നി വെള്ളത്തിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവര്‍ വാഹനത്തിന്റെ ചില്ലുകൂട്ടിന്റെ ഉള്ളില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു. പെരുമ്ബാവൂര്‍ അഗ്നിരക്ഷാ സേന എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. 

Related News