കോമറിൻ മേഖലയിലെ പുതിയ ചക്രവാതചുഴി, കേരളത്തിന് ആശങ്ക വേണ്ട

  • 19/12/2023

കോമറിൻ മേഖലക്കും സമീപ പ്രദേശത്തിനു മുകളില്‍ നിലനില്‍ക്കുന്ന പുതിയ ചക്രവാതചുഴിയില്‍ കേരളത്തിന് ആശങ്ക വേണ്ട. അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ അറിയിപ്പ് പ്രകാരം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് മാത്രമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

മാത്രമല്ല അടുത്ത അഞ്ച് ദിവസങ്ങളിലും കേരളത്തില്‍ ഒരു ജില്ലയില്‍ പോലും യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുമില്ല. എന്നാല്‍ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Related News