'ഉടനടി നീക്കണം', കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്‌എഫ്‌ഐ ബാനര്‍ നീക്കാൻ വി സിയുടെ നിര്‍ദ്ദേശം

  • 19/12/2023

കേരള സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരായി എസ് എഫ്‌ ഐ സ്ഥാപിച്ച ബാനര്‍ ഉടനടി നീക്കണമെന്ന കര്‍ശന നിര്‍ദേശവുമായി വൈസ് ചാൻസിലര്‍. എസ് എഫ് ഐ ബാനര്‍ ഉടനെ നീക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലര്‍ മോഹനൻ കുന്നുമ്മല്‍, രജിസ്ട്രാര്‍ക്ക് ഔദ്യോഗിക നിര്‍ദേശം നല്‍കി.

സര്‍വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും അതുകൊണ്ട് ഉടനെ നീക്കം ചെയ്യണമെന്നുമാണ് വി സി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കേരള സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ എസ് എഫ്‌ ഐ ബാനര്‍ സ്ഥാപിച്ചത്.

Related News