പൂക്കടയില്‍ നിന്ന് പൂക്കള്‍ എടുത്തതിന് കൊന്നു; ഒന്നാം പ്രതിക്ക് ജീവപര്യന്തം, 8 പ്രതികള്‍ക്ക് 28 വര്‍ഷം തടവ്

  • 19/12/2023

ആറ്റുകാല്‍ മണക്കാട് സതീഷ് നിവാസില്‍ അയ്യപ്പനാശാരിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അനില്‍ കുമാറിന് ജീവപര്യന്തം കഠിന തടവ് ശിക്ഷ. 6,17500 രൂപ പിഴയ്ക്ക് പുറമെ 28.5 വര്‍ഷം അധിക തടവുമുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം. പൂക്കടയില്‍ നിന്ന് പൂക്കള്‍ എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

എട്ട് പ്രതികള്‍ക്ക് എതിരെ വധശ്രമക്കുറ്റവും കോടതി ചുമത്തി 28.5 വര്‍ഷം കഠിന തടവും 67,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകന്‍ സതീഷിനെയും സഹോദരന്‍ രാജഗോപാലാശാരിയെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് മറ്റ് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത്.

Related News