മൂന്നര മണിക്കൂറോളം ചതുപ്പില്‍ മുങ്ങിക്കിടന്ന വയോധികയെ അഗ്നി രക്ഷാ സേന രക്ഷിച്ചു. കൊച്ചി മരട് കൂട്ടുങ്കല്‍ തിട്ടയില്‍ കമലാക്ഷിയെയാണ് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സാഹസികമായി പുറത്തെടുത്തത്. മരട് സെന്റ് ആൻ്റണീസ് റോഡിന് സമീപത്തെ ചതുപ്പില്‍ ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് 76 കാരിയായ കമലാക്ഷി വീണത്.
അടുത്തു കിടന്ന മരച്ചില്ലയില്‍ പിടി കിട്ടിയതിനാല്‍ കൂടുതല്‍ ആഴത്തിലേക്ക് മുങ്ങിയില്ല. സമീപത്ത് താമസിക്കുന്നവരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് രക്ഷപെടുത്താനുള്ള വഴിയൊരുങ്ങിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി ഇവരെ രക്ഷിക്കുകയായിരുന്നു.
വീടിന്റെ നിര്‍മാണത്തിനു വേണ്ടിയെടുത്ത പൈലിങ്ങിനു ശേഷമാണ് ചതുപ്പുണ്ടായത്. വീട്ടിലേക്ക് പോകുന്ന വഴിയില്‍ കുഴിയിലേക്ക് കമലാക്ഷിയമ്മ വീഴുകയായിരുന്നു. കഴുത്തറ്റം ചതുപ്പില്‍ മുങ്ങിയ നിലയിലായിരുന്നു. സമപീത്തുള്ള വീടിന്റെ ടെറസില്‍ തുണിയെടുക്കാനെത്തിയ സ്ത്രീയാണ് കമലാക്ഷിയമ്മയെ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ ഫയര്‍ ഫോഴ്സ് യൂണിറ്റില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി.
രക്ഷപ്പെടുത്തിയ സ്ത്രീയെ ഫയര്‍ഫോഴ്സ് ആശുപത്രിയിലെത്തി. കമലാക്ഷിയമ്മയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?