പിണറായി വിജയൻ കേരളത്തിന് ദൈവം നല്‍കിയ വരദാനം: മന്ത്രി വാസവൻ

  • 20/12/2023

കേരളത്തിന് ദൈവം നല്‍കിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി എന്‍ വാസവന്‍. തങ്ങളുടെ രക്ഷകനായ മുഖ്യമന്ത്രിയെ കാണാനായി നവകേരള സദസിലേക്ക് ആളുകള്‍ ഓടിയെത്തുകയാണ്. വി ഡി സതീശനല്ല, കോണ്‍ഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്നും വാസവൻ പറഞ്ഞു. 

കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തങ്ങളെ രക്ഷിച്ച മുഖ്യമന്ത്രിയെ കാണാനാണ് ആബാലവൃദ്ധം ജനങ്ങള്‍ ഇരമ്ബിയാര്‍ക്കുന്നത്. പിണറായിയെ തൊടാൻ സതീശനും സുധാകരനും കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന് രക്ഷാകവചം തീര്‍ക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു. 


Related News