മിനിബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം

  • 21/12/2023

ശബരിമല തീര്‍ഥാടകരുടെ മിനിബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ വിദ്യര്‍ഥി മരിച്ചു. മുണ്ടക്കയം എരുമേലി പാതയില്‍ കണ്ണിമല എസ് വളവിന് സമീപം വൈക്കുന്നേരം നാല് മണിക്കായിരുന്നു അപകടം. മഞ്ഞളരുവി സ്വദേശി ജെറിൻ (17) ആണ് മരിച്ചത്.

സുഹൃത്ത് നോബിളിനെ (17) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജെറിയും സുഹൃത്തും മുണ്ടക്കയത്ത് നിന്നും സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത് ഇരുവരും പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. 

Related News