പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; കോട്ടയത്ത് 64കാരന് 18 വര്‍ഷം തടവ്, 90,000 രൂപ പിഴ

  • 21/12/2023

കറുകച്ചാലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വയോധികനു 18 വര്‍ഷം തടവ്. കൂത്രപ്പള്ളി സ്വദേശി ജോര്‍ജ് വര്‍ഗീസ് (64) നെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 

തടവിനൊപ്പം 90,000 രൂപ പിഴയും ഒടുക്കണം. 2022ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനു വേണ്ടി പിഎസ് മനോജാണ് ഹാജരായത്. 

Related News