തമിഴ്‌നാട്ടിലെ പ്രളയബാധിതര്‍ക്കും 'പിണറായി കിറ്റുകള്‍'; 21 സാധനങ്ങള്‍

  • 22/12/2023

തമിഴ്‌നാട്ടിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി കേരളം. ദുരിത ബാധിത കുടുംബങ്ങള്‍ അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകളാണ് സഹായമായി നല്‍കുക. വെള്ള അരി - 5 കിലോ, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്ബു പൊടി എന്നിവ ഒരു കിലോവീതം, റവ - 500 ഗ്രാം, മുളക് പൊടി - 300 ഗ്രാം, സാമ്ബാര്‍ പൊടി - 200 ഗ്രാം, മഞ്ഞള്‍ പൊടി, രസം പൊടി, ചായപ്പൊടി എന്നിവ 100 ഗ്രാം വീതം, ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ചീപ്പ്, ലുങ്കി, നൈറ്റി, തോര്‍ത്ത് എന്നിവ ഒന്ന് വീതം, ടൂത്ത് ബ്രഷ് - 4, സൂര്യകാന്തി എണ്ണ - 1 ലിറ്റര്‍ എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തുന്ന വസ്തുക്കള്‍. 

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശമുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫിസില്‍ ഇവ ശേഖരിക്കുക. എല്ലാവരും ഈ ഉദ്യമത്തില്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 

Related News