എഐ കാമറക്കുമുന്നില്‍ അഭ്യാസ പ്രകടനം; ബൈക്ക് യാത്രികരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

  • 22/12/2023

എഐ കാമറക്കുമുന്നില്‍ അപകടകരമായ രീതിയില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുകയും നമ്ബര്‍ പ്ലേറ്റ് കൈകൊണ്ട് മറച്ച്‌ ഓടിക്കുകയും ചെയ്ത മൂന്ന് ബൈക്ക് യാത്രികരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളായ രണ്ട് മോട്ടോര്‍സൈക്കിള്‍ യാത്രക്കാരുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. 

മൂന്നുപേരെ കയറ്റി മുന്‍ഭാഗത്തെ നമ്ബര്‍ പ്ലേറ്റ് ഒരുകൈകൊണ്ട് മറച്ചുപിടിച്ച്‌ മോട്ടോര്‍സൈക്കിള്‍ ഓടിച്ചതിനാണ് കണ്ണൂര്‍ ചാലാട് സ്വദേശിയുടെ ലൈസന്‍സ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ എടപ്പാളിലുള്ള ഐഡിടിആറില്‍ പരിശീലനത്തിനും അയച്ചു.

Related News