നവ കേരള സദസ്: മുഖ്യമന്ത്രിക്കെതിരെ രാത്രിയിലും കരിങ്കൊടി: തിരുവനന്തപുരത്ത് പലയിടത്തും സംഘര്‍ഷം

  • 22/12/2023

നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ തിരുവനന്തപുരത്ത് പലയിടത്തും പ്രതിഷേധമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബസിന് നേരെ കരിങ്കൊടി കാണിച്ചു.

പാറശാലയില്‍ പൊലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നെയ്യാറ്റിൻകരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. വെള്ളായണി ജങ്ഷനില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

Related News