തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേര്‍ ആശുപത്രിയില്‍. കോഴിക്കോട് കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പന്നൂര്‍, ഒഴലക്കുന്ന്, പുലിവലം, തറോല്‍ എന്നീ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പന്നൂരില്‍നിന്നും രണ്ടുപേരെ കടിച്ച നായ പിന്നീട് മറ്റു പ്രദേശങ്ങളിലേക്ക് ഓടുകയും അവിടെയുള്ളവരെയും കടിക്കുകയായിരുന്നു. മൂന്നു കുട്ടികള്‍ക്കും പട്ടിയുടെ കടിയേറ്റതായാണ് വിവരം. ഇവര്‍ക്ക് മുഖത്തും കൈക്കുമാണ് പരുക്കേറ്റത്.
അതിനിടെ അക്രമകാരിയായ തെരുവ് നായയെ ഒഴലക്കുന്ന് സ്കൂള്‍ പരിസരത്ത് ചത്ത നിലയില്‍ കണ്ടെത്തി. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സാജിദത്ത്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജസ്‌ന അസ്സൈൻ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ കടിയേറ്റവരുടെ വീടുകള്‍ സന്ദര്‍ശിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?