ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ചു; പ്രതിഷേധിച്ച്‌ അമ്മയും മകളും

  • 23/12/2023

സുത്താല്‍ ബത്തേരിയില്‍ സ്ത്രീധന പീഡന പരാതിയുമായി അമ്മയും മകളും. വിവാഹ മോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപിച്ച്‌ ഇരുവരും ഭര്‍തൃവീട്ടില്‍ പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും സമാധാനിപ്പിച്ചു മടക്കി അയച്ചത്. നായ്ക്കട്ടി സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെതിരെയാണ് പതിനൊന്ന് കാരിയായ മകളെയും കൂട്ടി ഷഹാന ബാനു ഭര്‍തൃവീട്ടില്‍ പ്രതിഷേധത്തിനെത്തിയത്. 

ഒന്നര വര്‍ഷമായി ഭര്‍ത്താവില്‍ നിന്നും മാറി താമസിക്കുകയായിരുന്നു ഷഹാനയും മകളും. എന്നാല്‍ ഇതിനിടെ ഭര്‍ത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികള്‍ ആരംഭിക്കുകയായിരുന്നെന്ന് ഷഹാന ആരോപിച്ചു. നടപടികള്‍ അവസാനിക്കുന്നതിന് മുൻപ് യുവാവ് മറ്റൊരാളെ വിവാഹം കഴിച്ച്‌ വീട്ടില്‍ കൊണ്ടുവരികയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഷഹാനയും മകളും ഭര്‍ത്താവിന്റെ വീടിന്റെ മുന്നിലെത്തി ബഹളം വെച്ചത്. 

Related News