82,000 രൂപ പിഴ അടച്ചു: റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനല്‍കാൻ കോടതി ഉത്തരവ്

  • 23/12/2023

മോട്ടര്‍ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ബേബി ഗിരീഷിനു വിട്ടു നല്‍കാൻ കോടതി ഉത്തരവ്. നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിനു പിന്നാലെയാണ് കോടതി ബസ് വിട്ടു നല്‍കാൻ ഉത്തരവിട്ടത്. അടുത്ത ആഴ്ചമുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗിരീഷ് വ്യക്തമാക്കി. 

പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി മോട്ടര്‍ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തത്. പിഴ ഒടുക്കിയാല്‍ ബസ് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ബസ് വിട്ടുനല്‍കാൻ അധികൃതര്‍ തയാറാവാതിരുന്നതോടെയാണ് ഗിരീഷ് കോടതിയെ സമീപിച്ചത്. 

Related News