കരോളിനു പോയി; തിരിച്ചെത്തിയപ്പോള്‍ മുറികളില്‍ മുളകുപൊടി; വീട് കുത്തിത്തുറന്നു സ്വര്‍ണവും പണവും അടിച്ചുമാറ്റി

  • 23/12/2023

കരോള്‍ ഗായക സംഘത്തോടൊപ്പം ഉടമയും കുടുംബവും പോയതിനു പിന്നാലെ വീട് കുത്തിത്തുറന്നു സ്വര്‍ണവും പണവും മോഷ്ടിച്ചു. മേലേച്ചിറ പനിച്ചാംകുഴിയില്‍ അനില്‍- ലിജി ദമ്ബതികളുടെ വീട്ടിലാണ് മോഷണം. എട്ട് പവൻ സ്വര്‍ണാഭരണങ്ങളും 30,000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 

അനിലും കുടുംബവും കരോള്‍ ഗായക സംഘത്തിനൊപ്പം രാത്രി 12 മണിക്കു വീടു പൂട്ടി പോയിരുന്നു. തിരികെ രാത്രി ഒന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം മനസിലാക്കുന്നത്. 

വീട്ടിലെ പല മുറികളിലായാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. മോഷ്ടാക്കള്‍ വീടിനുള്ളില്‍ മുളകു പൊടി വിതറിയിട്ട ശേഷമാണ് കടന്നു കളഞ്ഞത്. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസര്‍ പ്രമോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. കേസെടുത്ത് അന്വേഷണം തുടങ്ങി.

Related News