കേസെടുത്തശേഷവും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ തുടരുന്നത് നിയമവിരുദ്ധം; കോടതിയെ സമീപിക്കുമെന്ന് കെസി വേണുഗോപാല്‍

  • 24/12/2023

പൊലീസ് കേസെടുത്തശേഷവും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ തുടരുന്നത് നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. കേസെടുത്തശേഷവും ഗണ്‍മാന് എങ്ങനെ ആ സ്ഥാനത്ത് തുടരാനാകും. ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിക്കൊപ്പം അയാള്‍ തുടരുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. 

എഫ്‌ഐആറെടുത്ത പൊലീസുകാരനെ സുരക്ഷാ ഡ്യൂട്ടിയില്‍ നിയമിക്കുക എന്നതു തന്നെ നിയമവിരുദ്ധമായ കാര്യമാണ്. അതാണ് ഇപ്പോള്‍ ചെയ്യുന്നത്. കേരളത്തിലെ ഡിജിപി എന്തു നോക്കി നില്‍ക്കുകയാണെന്ന് മനസ്സിലാകുന്നില്ല. പൊലീസിന്റേതായ എല്ലാ നിയമങ്ങളേയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. 

Related News