നവകേരള സദസ്സ് കൊണ്ട് കേരളത്തിന് എന്തു പ്രയോജനമുണ്ടായി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നവകേരള സദസ്സിലൂടെ കേരളത്തെ കലാപഭൂമിയാക്കി മാറ്റിയ ആളാണ് പിണറായി വിജയന്‍. കേരളത്തിന്റെ ചരി്രതത്തില്‍ ഇതുവരെ ഇല്ലാത്ത തരത്തില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയും നിരവധി എംപിമാരും എംഎല്‍എമാരും പങ്കെടുത്ത സ്റ്റേജിലേക്കാണ് പൊലീസ് ഗ്രനേഡ് വലിച്ചെറിഞ്ഞത്.
അവരെ അപായപ്പെടുത്താന്‍ ശ്രമിച്ച മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സംയമനത്തെക്കുറിച്ച് പറയുന്നത്. ജനങ്ങളുടെ യുക്തിബോധത്തെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത്. ചാലക്കുടിയില്‍ ഡിവൈഎഫ്‌ഐ നേതാവ് പൊലീസ് ജീപ്പ് തല്ലിത്തകര്‍ത്തു. അയാളെ അറസ്റ്റു ചെയ്ത പൊലീസുകാരില്‍ നിന്നും സിപിഎം ഏരിയാ സെക്രട്ടറി അടക്കമുള്ളവര്‍ എത്തി മോചിപ്പിച്ചു. എസ്‌ഐയെ റോഡിലിട്ട് പട്ടിയെപ്പോലെ തല്ലിച്ചതക്കുമെന്ന് എസ്‌എഫ്‌ഐ നേതാവ് പ്രസംഗിച്ചു. അയാള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്ബസിലെ സമരത്തിനിടെ പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി അസഭ്യം വിളിച്ച എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ പൊലീസുകാര്‍ ചേര്‍ത്തു പിടിച്ച് ലാളിച്ച് കൊണ്ടുപോകുന്നത് നമ്മള്‍ കണ്ടു. കരയല്ലേ മോനേ.. കരയല്ലേ മോനേ എന്നു പറഞ്ഞാണ് എസ്‌എഫ്‌ഐ സെക്രട്ടറിയെ പൊലീസുകാര്‍ കൊണ്ടുപോയത്. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു അപായപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നത് നമ്മള്‍ കണ്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?