സര്‍ക്കാരിന്റെ ഗുഡ് സര്‍വീസ് എന്‍ട്രി മര്‍ദ്ദനവീരന്മാര്‍ക്ക്, കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് യുഡിഎഫ്

  • 25/12/2023

നവകേരള സദസ്സില്‍ മികച്ച സുരക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ്. മര്‍ദ്ദന വീരന്മാര്‍ക്കാണ് സര്‍ക്കാര്‍ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ആരോപിച്ചു. 

സര്‍ക്കാരിന്റെ ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഹസ്സന്‍ പറഞ്ഞു. നവകേരള സദസ്സിന് മികച്ച സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം നല്‍കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം നല്‍കുന്നത്. 

Related News