ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ചു, കഴുത്ത്‌ വെട്ടിക്കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍

  • 25/12/2023

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി ആശുപത്രിയില്‍ മരിച്ചു. വാഴക്കുളം ചെമ്ബറക്കി നാലു സെന്റ്‌കോളനി പാറക്കാട്ടുമോളം വീട്ടില്‍ അനുമോളെയാണ് (26) ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. ഭര്‍ത്താവ് ഏഴിപ്രം കൈപ്പൂരിക്കര മുല്ലപ്പള്ളിത്തടം വീട്ടില്‍ രജീഷിനെ (31) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ 11 ന് അനുമോളുടെ നാലു സെന്റ് കോളനിയിലെ വീട്ടിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് രജീഷ് അനുമോളെ വെട്ടുകയായിരുന്നു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തില്‍ വെട്ടി. അനുമോളുടെ അച്ഛന്‍ രവിയും അമ്മ അംബികയും ജോലിക്ക് പോയിരിക്കുകയായിരുന്നു. മാതാപിതാക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് മുറിവേറ്റ നിലയില്‍ മകളെ കണ്ടെത്തിയത്. 

അനുമോളെ ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പെയിന്റിങ് തൊഴിലാളിയാണ് രജീഷ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് അനുമോള്‍ സ്വന്തം വീട്ടിലായിരുന്നു. പിന്നീട് രമ്യതയിലായെങ്കിലും മറ്റൊരാളുമായി അനുമോള്‍ സൗഹൃദത്തിലാണെന്നാരോപിച്ച്‌ രജീഷ് സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു.

Related News