ഗാന്ധിജിയെ അപമാനിച്ചു; എസ്‌എഫ്‌ഐ നേതാവിനെതിരെ പരാതി

  • 25/12/2023

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ എസ്‌എഫ്‌ഐ യൂണിറ്റ് നേതാവ് അപമാനിച്ചു എന്ന് പരാതി. ആലുവ എടത്തല ഭാരതമാത കോളജിലെ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അദീന്‍ നാസറിന് എതിരെയാണ് കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന്‍ പരാതി നല്‍കിയത്.

കോളജിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ അദീന്‍ കറുത്ത കണ്ണട ധരിപ്പിച്ചു എന്നാണ് പരാതി. പൊതുമധ്യമത്തില്‍ രാഷ്ട്രപിതാവിനെ അവഹേളിച്ചതില്‍ കര്‍ശന നടപടിയെടുക്കണമെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

Related News