കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കരിങ്കൊടി കാണിക്കാന്‍ വരുമ്ബോള്‍ തന്നെ വധിക്കാന്‍ വരികയാണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. വെയില് ഉള്ളപ്പോള്‍ മുഖ്യമന്ത്രി പുറത്തിറങ്ങരുത്. സ്വന്തം നിഴല്‍ കണ്ടാല്‍ പോലും അദ്ദേഹം പേടിക്കുമെന്നു സതീശന് പരിഹസിച്ചു.
നവകേരള സദസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ സമരത്തെ ക്രൂരമായി പരിഹസിക്കല്‍ ആണിത്. മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?