മേജര്‍ രവി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, രഘുനാഥ് ദേശീയ കൗണ്‍സില്‍ അംഗം

  • 26/12/2023

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന സംവിധായകനും നടനുമായ മേജര്‍ രവിയെ സംസ്ഥാന ഉപാധ്യക്ഷനായി നാമനിര്‍ദേശം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് നാമനിര്‍ദേശം ചെയ്തത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്ന സി രഘുനാഥിനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി. 

സി രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് ഇരുവര്‍ക്കും അംഗത്വം നല്‍കിയത്. 

Related News