മിനി ബാങ്കിങ് സംവിധാനം, വിവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും; 200 റേഷന്‍ കടകള്‍ കൂടി ഉടന്‍ കെ സ്റ്റോര്‍

  • 26/12/2023

ഒരാഴ്ചയ്ക്കകം 200 റേഷന്‍കടകള്‍ കൂടി കെ സ്റ്റോര്‍ ആക്കും. ഓരോ ജില്ലയിലും ശരാശരി 15 മുതല്‍ -20വരെ കടകളാണ് അനുവദിക്കുക. നിലവില്‍ 300 എണ്ണമാണുള്ളത്. ആകെയുള്ള 14,250 റേഷന്‍ കടയും ഘട്ടംഘട്ടമായി കെ സ്റ്റോറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 

അടുത്ത മൂന്ന് മാസത്തില്‍ 200 എണ്ണംകൂടി കെ സ്റ്റോര്‍ ആകും. 10,000 രൂപ വരെ ഇടപാട് നടത്താന്‍ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍ ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി പേയ്മെന്റ്, കുറഞ്ഞ നിരക്കില്‍ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്ഷന്‍, ശബരി, മില്‍മ ഉല്‍പ്പന്നം, ചെറുകിട സംരംഭങ്ങളുടെ ഉല്‍പ്പന്നം എന്നിവയും കെ സ്റ്റോറുകളിലൂടെ ലഭിക്കും. റേഷന്‍കടകളില്‍ കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.

Related News