കാറില്‍ കടത്താന്‍ ശ്രമം; 75 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

  • 28/12/2023

വാളയാറില്‍ കാറില്‍ കടത്തുകയായിരുന്ന 75 കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുതലമട സ്വദേശി ഇര്‍ഷാദ്, അഗളി സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. 

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് പതിവായി കഞ്ചാവ് നല്‍കിയിരുന്ന സംഘമാണ് ഇവരെന്ന് പൊലീസ് സൂചിപ്പിച്ചു.

Related News