പേ ആൻഡ് പാര്‍ക്ക് ഏരിയയിലെ കാറില്‍ ലഹരിമരുന്നുണ്ടെന്ന് രഹസ്യസന്ദേശം; കോഴിക്കോട് 51 കിലോ കഞ്ചാവ് പിടികൂടി

  • 28/12/2023

കോഴിക്കോട് നഗരത്തില്‍ വൻതോതില്‍ കഞ്ചാവ് പിടികൂടി. പുതുവത്സരാഘോഷത്തിനായി നഗരം കേന്ദ്രീകരിച്ച്‌ വില്‍പന നടത്തുന്നതിനായി കൊണ്ടു വന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ് (39), മുഹമ്മദ് ഫൈസല്‍(36) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബംഗളൂരുവില്‍നിന്ന് കാറിന്റെ രഹസ്യ അറകളിലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡില്‍ എസ്ബിഐ ബാങ്കിന് സമീപമുള്ള പേപാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് പ്രതികളെയും കാറില്‍ രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടികൂടിയത്.

Related News