പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; മൂന്ന് പേര്‍പിടിയില്‍

  • 29/12/2023

നെടുങ്കണ്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍പിടിയില്‍. പ്രായപൂര്‍ത്തിയാകാത്തയാളടക്കം മൂന്ന് പേരാണ് പിടിയിലായത്. നെടുങ്കണ്ടം സ്വദേശികളായ ആഷിഖ്,സുഹൃത്ത് അനേഷ് എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. നെടുങ്കണ്ടം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവം. മൂന്ന് പേരും മദ്യപിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി മദ്യം നല്‍കുകയായിരുന്നു.

ബോധരഹിതയായ പെണ്‍കുട്ടിയെ ആഷിഖ് പീഡിപ്പിക്കുകയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നതും പീഡനവിവരം പുറത്തറിയുന്നതും.

ബലാത്സംഗം,പോക്സോ വകുപ്പ്, പട്ടികജാതി -വര്‍ഗ്ഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related News