തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയില്‍ മാതാപിതാക്കള്‍ ഇന്ന് കമ്മിഷണറെ കാണും. ഭര്‍ത്താവും പ്രതിയുമായ നൗഫലിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നല്‍കാനാണു നീക്കം. നിലവില്‍ പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമേ ചുമത്തിയിട്ടുള്ളൂ. ഇത് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുമെന്ന ആശങ്ക ഇവര്‍ക്കുണ്ട്. വീണ്ടും മാതാപിതാക്കളുടെ മൊഴിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടും.
ഷഹാനയുടെ മരണത്തെ തുടര്‍ന്ന് ഒളിവില്‍പോയ നൗഫലും ഭര്‍തൃമാതാവും രക്ഷപ്പെട്ട വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരുടെയും ഫോണുകള്‍ നൗഫലിന്റെ സഹോദരഭാര്യയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു. ഷഹാനയുടെ മരണവിവരം അറിഞ്ഞയുടന്‍ ഇരുവരും ഒളിവില്‍പോയിരുന്നു. അതേസമയം, സഹോദരഭാര്യയുടെ കുടുംബത്തെ കേന്ദ്രീകരിച്ച് അന്വേഷണം വിപുലമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ടുമാസമായി ഷഹാന സ്വന്തം വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഷഹാനയെ കാണാൻ വീട്ടിലെത്തിയ നൗഫല്‍ ഒന്നര വയസുകാരനായ കുട്ടിയെ കൊണ്ടുപോയതുകൂടിയാണ് ആത്മഹത്യയ്ക്കുള്ള പെട്ടെന്നുള്ള പ്രേരണയായതെന്നു ബന്ധുക്കള്‍ പറയുന്നു. ഷഹാന ഭര്‍തൃവീട്ടില്‍ മര്‍ദനമേറ്റതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?