കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

  • 29/12/2023

കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്ദിരാ ഭവനില്‍ രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി അധ്യക്ഷനാകും. പുതുതായി കേരളത്തിന്റെ ചുമതലയേറ്റെടുക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


സുധാകരൻ ചികിത്സാവശ്യാര്‍ത്ഥം പരിശോധനകള്‍ക്കായി നാളെ യു.എസിലേക്കു തിരിക്കാനിരിക്കെയാണ് എക്‌സിക്യൂട്ടീവ് വിളിച്ചുചേര്‍ത്തത്. സര്‍ക്കാരിനെതിരായ തുടര്‍സമരങ്ങള്‍ ചര്‍ച്ചചെയ്യുകയാണു പ്രധാന അജണ്ട. ഇതോടൊപ്പം 40 മണ്ഡലം പ്രസിഡന്‍റുമാരുടെ രണ്ടാംഘട്ട പട്ടികയെച്ചൊല്ലി വിവിധ കോണുകളില്‍ ഭിന്നത വന്നിരുന്നു. ഇക്കാര്യവും ചര്‍ച്ചയാവും.

Related News