കോണ്‍ഗ്രസ് പരിപാടിയില്‍ ഉദ്ഘാടകനായി ഗവര്‍ണര്‍: എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ്

  • 29/12/2023

കോണ്‍ഗ്രസ് നേതാവും മുൻ എം.എല്‍.എയുമായിരുന്ന പി.ടി മോഹനകൃഷ്ണന്റെ അനുസ്മരണ സമ്മേളനത്തില്‍ ഗവര്‍ണറെ ക്ഷണിച്ചതില്‍ മലപ്പുറം കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. പരസ്യമായി സംഘ്പരിവാറിനായി വാദിക്കുന്ന ഗവര്‍ണറെ പങ്കെടുപ്പിച്ച്‌ പരിപാടി നടത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ പങ്കെടുക്കുന്നത് വിവാദമാക്കേണ്ടതില്ലെന്ന് പി.ടി മോഹനകൃഷ്ണന്റെ മകനും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമായ പി.ടി അജയമോഹൻ പറഞ്ഞു.ജനുവരി 10ന് പൊന്നാനിയിലാണ് പി.ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനം നടക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടകൻ.

സംഘ്പരിവാറിനായി പ്രവര്‍ത്തിക്കുന്ന ആരിഫ് മുഹമ്മദ് ഖാനെ മതേതരത്വത്തിനായി പ്രവര്‍ത്തിച്ച പി.ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിലേക്ക് ക്ഷണിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി. ഇതിനു പിന്നാലെ വിശദീകരണവുമായി യു.ഡി.എഫ് ജില്ലാ ചെയര്‍മാൻ പി.ടി അജയമോഹനുമെത്തി.

ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവാണ് പി.ടി അജയമോഹൻ. ഗവര്‍ണറെത്തുമ്ബോള്‍ പ്രതിഷേധിക്കാനും ഒരു വിഭാഗം നേതാക്കള്‍ ആലോചിക്കുന്നുണ്ട്. പി.ടി മോഹനകൃഷ്ണൻ അനുസ്മരണ പ്രഭാഷണത്തിന് ഗവര്‍ണറെ ക്ഷണിച്ചത് പിന്നാലെ വലിയ തര്‍ക്കങ്ങളാണ് നടക്കുന്നത്.

Related News