മന്ത്രിയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയെന്നാരോപിച്ച്‌ അകാരണമായി കസ്റ്റഡിയിലെടുത്തു, പരാതി

  • 30/12/2023

മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയെന്നാരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അനാവശ്യമായി കസ്റ്റഡിയില്‍ വച്ചതായി പരാതി. മെഡിക്കല്‍ ഷോപ്പിലേക്ക് മരുന്നുകൊണ്ടുപോവുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ശ്രീജിത്ത് പി എസിനെ പാലക്കാട് സൗത്ത് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും മരുന്നുമായി കാറില്‍ പോകുമ്ബോഴാണ് ഇതുണ്ടായതെന്നും ശ്രീജിത്ത് പറയുന്നു. മണപ്പുള്ളിക്കാവ് ക്ഷേത്രത്തിനടുത്താണ് സംഭവമുണ്ടായത്. ഒരു മണിക്കൂറിന് ശേഷമാണ് പൊലീസ് ശ്രീജിത്തിനെ വിട്ടയച്ചത്.

Related News