ശിവഗിരിയില്‍ ഇന്ന് തീര്‍ത്ഥാടന മഹാസമ്മേളനം; കേന്ദ്ര മന്ത്രി നിര്‍മല സീതാരാമൻ ഉദ്ഘാടനം ചെയ്യും

  • 30/12/2023

ശിവഗിരിയില്‍ ഇന്ന് തീര്‍ത്ഥാടന മഹാസമ്മേളനം. രാവിലെ അഞ്ച് മണിക്ക് തീര്‍ത്ഥാടക ഘോഷയാത്രയ്ക്ക് ശേഷം പത്ത് മണിക്ക് തീര്‍ത്ഥാടക ‌സമ്മേളനം കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ ഉദ്ഘാടനം ചെയ്യും.

തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നിര്‍വഹിക്കും.

അലങ്കരിച്ച ഗുരുദേവ വാഹനത്തിന് ഭക്തജനങ്ങള്‍ അകമ്ബടി സേവിച്ച്‌ ശിവഗിരി പ്രാന്തം, മൈതാനം റെയില്‍വെ സ്റ്റേഷൻ വഴി തിരികെ മഹാസമാധി പീഠത്തില്‍ എത്തിച്ചേരും. ജനുവരി ഒന്നിനാണ് തീര്‍ത്ഥാടനം സമാപിക്കുക.

Related News