ലോകമെമ്ബാടുമുള്ള കേരളീയര്‍ക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിന്റെ പുരോഗതിയും ക്ഷേമൈശ്വര്യങ്ങളും ലക്ഷ്യമാക്കുന്ന ആശയങ്ങളിലും പ്രവര്‍ത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി എല്ലാവര്‍ക്കും സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വര്‍ഷമാകട്ടെ 2024 എന്ന് ആശംസിക്കുന്നുവെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.
തുവത്സരാഘോഷത്തിന് തിരക്ക് നിയന്ത്രിക്കുന്നതിന് ഫോര്‍ട്ട് കൊച്ചിയില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമായി കൊച്ചി സിറ്റി പൊലീസ്. ഇന്ന് വൈകീട്ട് നാല് മണിയോടെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കുമെന്നും പരിധിക്കപ്പുറം ജനങ്ങളെത്തിയാല്‍ കടത്തിവിടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
പരേഡ് ഗ്രൗണ്ടിന് പുറമെ വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പൊലീസ് വീണ്ടും നിരസിച്ചു. ഇതിനിടെ, വിദേശചന്തത്തില്‍ ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പാപ്പാഞ്ഞി ഉയര്‍ന്നു. വൈകിട്ടോടെയാണ് കൂറ്റന്‍ പാപ്പാഞ്ഞി ഗ്രൗണ്ടില്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്. പാപ്പാഞ്ഞിയുടെ മുഖവും ക്രെയിന്‍ ഉപയോഗിച്ച് ഘടിപ്പിക്കും. 80 അടി നീളമുള്ള പാപ്പാഞ്ഞിയെ ആണ് ഉയര്‍ത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?