എറണാകുളത്ത് നാല് മണ്ഡലങ്ങളില്‍ നവകേരള സദസ്; ഒപ്പം പുതിയ മന്ത്രിമാരും; വൻസുരക്ഷാ ക്രമീകരണങ്ങള്‍

  • 30/12/2023

നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത രണ്ടുദിവസം എറണാകുളത്തുണ്ടാകും. കാനം രാജേന്രന്‍റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച ജില്ലയിലെ നാലുമണ്ഡങ്ങളിലെ നവകേരളസദസാണ് നാളെയും മറ്റന്നാളുമായി നടക്കുക. പുതുതായി ചുമതലയേറ്റ മന്ത്രിമാരും അവസാനനാലുമണ്ഡലങ്ങളിലെത്തും.

136 മണ്ഡലങ്ങള്‍ പൂര്‍ത്തിയാക്കിയ നവകേരള സദസ്. രക്ഷാപ്രവ‍ര്‍ത്തകരുടെ വഴിനീളെയുളള പഞ്ഞിക്കിടല്‍. കരിങ്കൊടി. ഷൂഏറ്. മുഖ്യമന്ത്രിയുടെ അംഗരക്ഷകനടക്കം എതിരായ കേസ്. ആഴ്ചകള്‍ നീണ്ട നവകേരളസദസിന്‍റെ അലയൊലികള്‍ അവസാനിക്കും മുമ്ബാണ് മന്ത്രിപ്പട കൊച്ചിയിലേക്ക് വരുന്നത്. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസാണ് പുതുവത്സരദിനവും തൊട്ടടുത്ത ദിവസവുമായി ക്രമീകരിച്ചിരിക്കുന്നത്. 

Related News