'ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ബിഷപ്പുമാര്‍ക്ക് രോമാഞ്ചം, മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ മറന്നു'

  • 31/12/2023

ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്ത ക്രൈസ്തവസഭാ നേതാക്കള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കുമെതിരെ വിമര്‍ശനങ്ങളുമായി മന്ത്രി സജി ചെറിയാന്‍. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്നുവെന്നും മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു. 

ബിജെപിയുടെ വിരുന്നിനുപോയ ബിഷപ്പുമാര്‍ മണിപ്പൂരിനെക്കുറിച്ച്‌ മിണ്ടിയില്ല. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.

Related News