ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി

  • 01/01/2024

കല്ലറയില്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ മുതുവിള മുളമുക്ക് കൊടംമ്ബ്‌ലാച്ചി കുഴിയില്‍ വീട്ടില്‍ കൃഷ്ണന്‍ ആചാരി (63) വസന്തകുമാരി (58) എന്നിവരെയാണ് വീട്ടിലെ കുളിമുറിയിലും ശുചിമുറിയിലുമായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ മരിക്കുകയാണെങ്കില്‍ ഒരുമിച്ച്‌ മരിക്കുമെന്ന് ഇവര്‍ മുന്‍പ് പറയുമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്ന് രാവിലെ 8 മണിക്ക് ആണ് സംഭവം. ഇരുവരും മകന്‍ സജിക്കൊപ്പമായിരുന്നു താമസം. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി സജി കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടില്‍ പോയ സമയത്താണ് ഇവര്‍ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ 8 മണിക്ക് മകന്‍ സജി പിതാവിനെ ഫോണില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കാതെ വന്നതോടെ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കൃഷ്ണന്‍ ആചാരിയെ ശുചി മുറിയിലും വസന്തകുമാരിയെ സമീപത്തെ കുളിമുറിയിലും തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാങ്ങോട് പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ മറ്റു ദുരൂഹതകളില്‍ നിന്നും ഇരുവരും ആത്മഹത്യ ചെയ്തതാണെന്നും ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related News