പിരിഞ്ഞുപോകാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല: പൊലീസുകാര്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞു, മൂന്നു പേര്‍ അറസ്റ്റില്‍

  • 01/01/2024

പുതുവത്സരാഘോഷത്തിന്റെ മറവില്‍ പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ട യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം ആറ്റിങ്ങലില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ പൊലീസിനു നേരെ മുളകുപൊടി എറിയുകയായിരുന്നു. അവനവഞ്ചേരി സ്വദേശികളായ കണ്ണൻ (26), ശ്യാം മോഹൻ (28), രാഹുല്‍ (32) എന്നിവരാണ് അറസ്റ്റിലായത്. 

മദ്യപിച്ചെത്തിയ സംഘം അതിക്രമം കാണിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്. യുവാക്കളോട് പിരിഞ്ഞുപോകാൻ പൊലീസ് സംഘം ആവശ്യപ്പെട്ടതോടെ ഇവര്‍ പ്രകോപിതരാവുകയായിരുന്നു. പൊലീസുകാരെ അസഭ്യം പറയുകയും മുളകുപൊടി എറിഞ്ഞ് അക്രമം അഴിച്ചുവിടുകയുമായിരുന്നു.

Related News