തൃശൂര്‍ പൂരത്തിന് വടക്കുംനാഥ ക്ഷേത്രത്തില്‍ ചെരിപ്പ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കി ഹൈക്കോടതി. കഴിഞ്ഞ വര്‍ഷത്തെ പൂരത്തിന് ആചാരവിരുദ്ധവും അനിഷ്ടസംഭവങ്ങളും ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് തൃശൂര്‍ സ്വദേശി കെ. നാരായണൻകുട്ടി നല്‍കിയ പരാതിയും തേക്കെ ഗോപുരനടയില്‍ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും കാണുന്നുവെന്നുമുള്ള മാധ്യമവാര്‍ത്തയില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസും പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
ക്ഷേത്രാചാരങ്ങള്‍ക്കും പാരമ്ബര്യങ്ങള്‍ക്കും വിധേയമായാണ് ആരാധനയെന്നും ക്ഷേത്രത്തില്‍ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്നും കൊച്ചിൻ ദേവസ്വം ബോര്‍ഡ് ഉറപ്പ് വരുത്തണമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് പറഞ്ഞു. ഇത് സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോര്‍ഡ് നല്‍കിയ വിശദീകരണം ഹൈക്കോടതി അംഗീകരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?