പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതിനെക്കുറിച്ച് മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ കര്‍ദിനാള്‍ മാര്‍ ക്ലീമിസ്. പ്രസ്താവന പിന്‍വലിക്കണമെന്നും അതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്നും ക്ലീമിസ് പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന അനൗചിത്യവും ആദരവ് ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പുമാര്‍ പങ്കെടുത്തതിനെക്കുറിച്ച് കുറിച്ച് സാംസ്‌കാരിക മന്ത്രി പറഞ്ഞത് ഉചിതമായില്ല. ബഹുമാനമില്ലാത്ത രീതിയിലാണ് സംസാരിച്ചത്. ഇത് ഏറ്റവും തീവ്രതയോടെ സര്‍ക്കാരിനെ അറിയിക്കുകയാണ്. അദ്ദേഹം ഈ പ്രസ്താവന പിന്‍വലിച്ച് വിശദീകരണം നല്‍കുന്നതവുരെ കെസിബിസിയുടെ പൊതുവായ സഹകരണം ഉണ്ടായിരിക്കുന്നതല്ലെന്ന് പരസ്യമായി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സഭയുടെ ഒരു സ്വകാര്യ പരിപാടിയിലായിരുന്നു ക്ലീമിസിന്റെ വിശദീകരണം.
ആര് വിളിച്ചാല്‍ ക്രൈസ്തവ സഭയുടെ പ്രതിനിധികള്‍ പോകണമെന്നത് തീരുമാനിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും വിളിച്ചാല്‍ ആദരവോടെ പോകുകയെന്നതാണ് സഭാ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?