ശബരിമലയില്‍ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു; ഒരാള്‍ക്ക് നല്‍കുന്നത് 5 ടിൻ അരവണ

  • 02/01/2024

ശബരിമലയില്‍ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. കണ്ടെയ്നര്‍ ക്ഷാമം കാരണം ഒരാള്‍ക്ക് അഞ്ച് ടിൻ അരവണ എന്ന രീതിയിലാണ് വിതരണം. പുതുതായി കരാര്‍ എടുത്ത കമ്ബനികള്‍ ഇന്ന് കൂടുതല്‍ ടിനുകള്‍ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

ശബരിമലയില്‍ ദിവസവും ഒന്നര ലക്ഷം ടിനുകള്‍ക്കായി രണ്ട് കമ്ബനികളാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. ഇതില്‍ ഒരു കമ്ബനി വീഴ്ച വരുത്തിയതോടെ ആണ് പ്രതിസന്ധി തുടങ്ങിയത്. ഒരു കരാറുകാരൻ മാത്രം ടീൻ നല്‍കുന്നതിനാല്‍ ഉല്‍പാദനം പകുതിയാക്കി കുറച്ചു.

ഇതോടെ രണ്ട് ദിവസം മുൻപ് അരവണ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മകരവിളക്ക് തീര്‍ത്ഥാടനം മുന്നില്‍ക്കണ്ട് പ്രശ്നപരിഹാരത്തിനായി രണ്ട് കമ്ബനികള്‍ക്ക് കൂടി കരാര്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ കണ്ടെയ്നറുകള്‍ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്നാണ് പ്രതീക്ഷ.

Related News