കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ദിയസ്‌കോറസ്. അതിനകത്ത് കക്ഷി രാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കര സഭ കാണാറില്ല. ആരെങ്കിലും അതിന് വിരുദ്ധമായി പറയുന്നുണ്ടെങ്കില്‍ അത് പറഞ്ഞയാളുടെ കുഴപ്പമാണെന്നും യൂഹോനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.
'മലങ്കര സഭയുടെ നിലപാട് കേന്ദ്ര സര്‍ക്കാരായും സംസ്ഥാന സര്‍ക്കാരായാലും വിളിച്ചു കഴിഞ്ഞാല്‍ പങ്കെടുക്കുകയെന്നതാണ്. ഇന്നും പങ്കെടുക്കും, നാളെയും പങ്കെടുക്കും. അതിനകത്ത് കക്ഷിരാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കരസഭ കാണാറില്ല. അങ്ങനെ കാണത്തുമില്ല. ആരെങ്കിലും അതിന് വിരുദ്ധമായി പറഞ്ഞാല്‍ അത് ഞങ്ങളുടെ കുഴപ്പമല്ല. അവരുടെ കുഴപ്പമാണ്.' ഭദ്രാസനാധിപന്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?