ബാങ്കില്‍ അടയ്ക്കാനുള്ള പണം; 6 മാസത്തിനിടെ ബിവറേജസ് ജീവനക്കാരൻ തട്ടിയത് 81 ലക്ഷം, പരാതി

  • 05/01/2024

ബിവറേജസ് ജീവനക്കാരൻ 81 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൂടലിലെ ബിവറേജസിന്റെ ചില്ലറ വില്‍പ്പനശാല മാനേജരാണ് പരാതി നല്‍കിയത്. ശൂരനാട് സ്വദേശിയും എല്‍‍ഡി ക്ലാര്‍ക്കുമായ അരവിന്ദിനെതിരെയാണ് പരാതി. 

2023ജൂണ്‍ മുതല്‍ ആറ് മാസം കൊണ്ടാണ് ഇയാള്‍ ഇത്രയും തുക തട്ടിയതെന്നു പരാതിയില്‍ പറയുന്നു. ബാങ്കില്‍ അടയ്ക്കാൻ കൊടുത്തുവിട്ട പണത്തില്‍ ഒരു ഭാഗമാണ് അപഹരിച്ചത്. 

ആറ് മാസത്തിനു ശേഷമാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇയാള്‍ ദിവസങ്ങളായി ജോലിക്കെത്തിയിട്ടില്ല.

Related News