വീട്ടില്‍ സ്വാതന്ത്ര്യമില്ലെന്ന് കത്ത്; വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പരാതി

  • 05/01/2024

വൈപ്പിൻ സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പരാതി. അച്ചു,ആദിഷ്,ആഷ്മിൻ എന്നീ കുട്ടികളെയാണ് കാണാതായത്. എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ്. ഇന്ന് രാവിലെ ഒമ്ബത് മണയോടുകൂടി സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥികള്‍ എഴുതിവെച്ച കത്ത് 11 മണിയോടുകൂടിയാണ് രക്ഷിതാക്കള്‍ കണ്ടത്.

ഇതില്‍ അച്ചുവും ആദിഷും ഒരു കുടുംബത്തിലെ കുട്ടികളാണ്. ചേട്ടൻ അനിയൻമാരുടെ മക്കളാണ്. ആഷ്‌വിൻ ഇവരുടെ അയല്‍വാസിയാണ്.

Related News