'കേന്ദ്ര പദ്ധതികള്‍ക്ക് ഫേസ്ബുക്കില്‍ പ്രചാരണം നല്‍കുന്നതിന് റിയാസിന് നന്ദി'; ഉദ്ഘാടന വേദിയില്‍ മന്ത്രി; മറുപടി

  • 05/01/2024

ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയും തമ്മില്‍ വാക്ക് പോര്. വി മുരളീധരനും മുഹമ്മദ്‌ റിയാസുമാണ് ഓണ്‍ലൈൻ ഉദ്ഘാടന വേദിയില്‍ തമ്മില്‍ തല്ലിയത്. മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാരുനുള്ള പ്രമോഷനാണെന്നായിരുന്നു മുരളീധരന്റെ പരിഹാസം.

പല പദ്ധതികളും കേന്ദ്ര ഫണ്ടാണ്. കേന്ദ്ര പദ്ധതികള്‍ക്ക് പ്രചാരണം നല്‍കുന്നതിന് റിയാസിന് നന്ദിയെന്നുമായിരുന്നു മുരളീധരന്റെ വാക്കുകള്‍. ഇതോടെ മുഹമ്മദ്‌ റിയാസും വെറുതെയിരുന്നില്ല. കേന്ദ്ര ഫണ്ട്‌ ജനങ്ങളുടെ പണമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും റിയാസ് മറുപടി നല്‍കി.

സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടരും. ചെറുതോണി മേല്‍പ്പാലം ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിലാണ് യഥാര്‍ഥ്യമായത്. ഇത്തരമൊരു പരിപാടി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് ശരിയല്ലെന്നും റിയാസ് തിരിച്ചടിച്ചു.

Related News