വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകള്‍ മെയ് മുതല്‍; പുലിമുട്ട് നിര്‍മ്മാണം അടുത്തമാസം തീര്‍ക്കുമെന്ന് തുറമുഖ മന്ത്രി

  • 05/01/2024

വിഴിഞ്ഞത്ത് വാണിജ്യ കപ്പലുകള്‍ മെയ് മുതല്‍ എത്തിത്തുടങ്ങും. വിഴിഞ്ഞത്തെ നിര്‍മ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. ഡിസംബറാണ് സമയപരിധിയെങ്കിലും നേരത്തെ കമ്മീഷനിംഗ് പൂര്‍ത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം.

വിഴിഞ്ഞം തുറമുഖം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തത്. ഒക്ടോബറില്‍ ആദ്യ കപ്പലെടുത്തതിന് പിന്നാലെ ക്രെയിനുകളുമായി നാല് കപ്പലുകള്‍ കൂടി തീരമണിഞ്ഞു. നിലവില്‍ 15 ക്രെയിനുകളാണ് തുറമുഖത്തുള്ളത്.

മാര്‍ച്ചോടെ 17 ക്രെയിനുകള്‍ കൂടിയെത്തും. നിര്‍മാണം സമയബന്ധിതമായി മുന്നോട്ട് പോകുന്നെന്നാണ് മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗവും വിലയിരുത്തിയത്.

Related News