ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ മകൻ കണ്ടത് ചോരയില്‍ കുളിച്ച്‌ കിടക്കുന്ന അമ്മയെയും മുത്തശിയെയും അച്ഛന്‍റെ മൃതദേഹവും

  • 06/01/2024

കൊച്ചി: കൊച്ചി ചേരനല്ലൂരിലെ വീട്ടിനുള്ളില്‍ രണ്ടുപേരെ വെട്ടേറ്റ നിലയിലും ഒരാള്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയ അതിദാരുണമായ സംഭവത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍.ഭക്ഷണം കഴിക്കാന്‍ ഉച്ചയ്ക്ക് വീട്ടിലെത്തിയ മകന്‍ ആണ് അമ്മയെയും മുത്തശ്ശിയെയും പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്.


ഇതിനുപിന്നാലെ തൂങ്ങി മരിച്ച നിലയില്‍ അച്ഛനെയും കണ്ടെത്തി. ഭാര്യയെയും അമ്മായിയമ്മയെയും വെട്ടി പരിക്കേല്‍പ്പിച്ചശേഷം റിട്ട എസ്‌ഐ ആയ ചേരനല്ലൂര്‍ സ്വദേശി കെവി ഗോപിനാഥന്‍ (60) സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവര്‍ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഭിഭാഷകനായ മകൻ അമര്‍ ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയും പരിക്കേറ്റ അമ്മയെയും മുത്തശ്ശിയെയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.

Related News