അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മന്ത്രി ഗണേഷിനെ വീട്ടിലെത്തി ക്ഷണിച്ച്‌ ആര്‍എസ്‌എസ്

  • 06/01/2024

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ വീട്ടിലെത്തി ക്ഷണിച്ച്‌ ആര്‍.എസ്.എസ്. പ്രാണപ്രതിഷ്ഷ്ഠാ മഹാസമ്ബര്‍ക്കത്തിന്റെ ഭാഗമായാണ് നേതാക്കള്‍ മന്ത്രിയുടെ വീട്ടിലെത്തി ക്ഷണിച്ചത്.

മന്ത്രിക്ക് അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നല്‍കി. പ്രാന്ത സഹസമ്ബര്‍ക്ക പ്രമുഖ് സി.സി. ശെല്‍വന്‍, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് കൊട്ടാരക്കര വാളകത്തെ വീട്ടിലെത്തി ക്ഷണിച്ചത്.

എന്നാല്‍, ഗണേഷ് കുമാര്‍ ചടങ്ങിന് പോകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നേരത്തെ നിശ്ചയിച്ചവരെയാണ് ക്ഷണിക്കുന്നത്. എല്‍ഡിഎഫ് മന്ത്രിസഭയിലേക്ക് ഈയടുത്താണ് ഗണേഷ് എത്തുന്നത്. മുന്നണിയിലെ പ്രധാന പാര്‍ട്ടിയായ സിപിഎം ചടങ്ങിന് പോകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Related News