ഇഞ്ചോടിഞ്ച് പോരാട്ടം, കപ്പുയര്‍ത്തി കണ്ണൂര്‍; കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

  • 08/01/2024

അടുത്ത വര്‍ഷം മുതല്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരിഷ്കരിച്ച മാനുവല്‍ അനുസരിച്ചായിരിക്കും അടുത്ത വര്‍ഷം മുതല്‍ കലോത്സവം നടക്കുക എന്നും വി ശിവൻകുട്ടി വ്യക്തമാക്കി. കൊല്ലം ജില്ലയില്‍ വെച്ച്‌ നടന്ന ഇക്കൊല്ലത്തെ സ്കൂള്‍ കലോത്സവത്തില്‍ കിരീടം നേടിയത് കണ്ണൂരാണ്.

രണ്ടാം സ്ഥാനത്ത് കോഴിക്കോട് ജില്ലയുമെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കണ്ണൂര്‍ കപ്പുയര്‍ത്തിയത്. 23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് കലോത്സവ കിരീടം എത്തുന്നതെന്നും ശ്രദ്ധേയം.

Related News