പണവും മൊബൈലും മറ്റും വാങ്ങി, നിശ്ചയിച്ച വിവാഹത്തില്‍ നിന്നു പിൻമാറി; യുവാവ് ജീവനൊടുക്കിയതില്‍ പെണ്‍കുട്ടിക്കെതിരെ പരാതി

  • 08/01/2024

പ്രണയ പരാജയത്തെ തുടര്‍ന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പരാതിയുമായി കുടുംബം. നെയ്യാറ്റിൻകര വഴുതൂര്‍ സ്വദേശി മിഥു മോഹൻ (23) ജീവനൊടുക്കിയതിനു പിന്നില്‍ പ്രണയ പരാജയമെന്നു കുടുംബം പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നെയ്യാറ്റിൻകര പൊലീസിലാണ് പരാതി നല്‍കിയത്. ‌

നെയ്യാറ്റിൻകര സ്വദേശി തന്നെയായ പെണ്‍കുട്ടി വിവാഹ വാഗ്ദാനം നല്‍കി പണവും വസ്തുവകകളും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ മാസം രണ്ടിനാണ് മിഥുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ പഠന ചെലവ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് മിഥു മോഹനാണെന്നും ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാം വാങ്ങി നല്‍കിയതും മിഥുവാണെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.

Related News