വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ പണം തട്ടി; ആണ്‍സുഹൃത്തിന്റെ വിവാഹ ദിവസം പൊലീസുമായി എത്തി യുവതി

  • 08/01/2024

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആണ്‍സുഹൃത്തിന്റെ വിവാഹ ദിവസം യുവതി പൊലീസുമായി എത്തി. കോഴിക്കോട് സ്വദേശിയായ ആണ്‍ സുഹൃത്തിന്റെ വിവാഹ വേദിയിലേക്കാണ് മൈസൂര്‍ സ്വദേശിയായ യുവതി പൊലീസുമായി എത്തിയത്. കര്‍ണാടകയിലെ ഉളളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടേക്കാര്‍ ബീരില്‍ നിന്നാണ് യുവതി വന്നത്. വിവരം നേരത്തെ അറിഞ്ഞ യുവാവ് മുഹൂര്‍ത്തത്തിന് മുമ്ബേ മംഗളൂരു സ്വദേശിനിയെ താലി ചാര്‍ത്തി മുങ്ങുകയും ചെയ്തു. 

കോഴിക്കോട് പന്തീരാങ്കാവിലെ ഫ്ളാറ്റില്‍ വെച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 19 ലക്ഷം രൂപയും പണവും തട്ടിയെടുത്തെന്നും കാണിച്ച്‌ യുവതി പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പണം ആവശ്യപ്പെട്ടപ്പോള്‍ നഗ്ന വീഡിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും യുവതി നല്‍കിയ പരാതിയിലുണ്ട്. 

ഈ പരാതിയില്‍ പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. യുവാവ് വിവാഹം കഴിക്കുന്ന വിവരം അറിഞ്ഞാണ് യുവതി പൊലീസുമായി എത്തിയത്. പീഡനക്കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഈ സാഹചര്യത്തില്‍ വിവാഹം തടയണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. യുവതി എത്തിയപ്പോഴേക്കും കോഴിക്കോട് സ്വദേശി താലി ചാര്‍ത്തി മടങ്ങിയതിനാല്‍ യുവതിയും മൈസൂര്‍ പൊലീസിന്റെ സംഘവും തിരികെ പോവുകയായിരുന്നു. 

Related News